SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

മഴക്കാല പൂർവ ശുചീകരണം

cleaning-
കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മഴക്കാല പൂർവശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജി.അബ്ദുൾ അക്ബർ നിർവഹിക്കുന്നു

മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ആദ്യഘട്ടത്തിൽ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം പാലം മുതൽ ആദംപടി വരെയുള്ള ആറ് കിലോമീറ്റർ റോഡിന്റെ ഇരുവശവുമാണ് ശുചീകരിച്ചത്. വരും ദിവസങ്ങളിൽ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.ഹരിത കർമ്മ സേന , ആശാ വർക്കർമാർ , കുടുംബശ്രീ പ്രവർത്തകർ , തൊഴിലുറപ്പ് തൊഴിലാളികൾ , വ്യാപാരികൾ , ആനയാംകുന്ന് സ്കൂൾ വിദ്യാർത്ഥികൾ , പഞ്ചായത്തിലെ ഉദ്യോഗസ്ഥർ , ആരോഗ്യ പ്രവർത്തകർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. മെഗാ ശുചീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്ബർ നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL