SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

ക്രിക്കറ്റ് പ്രീമിയർ ലീഗ് 24 മുതൽ

cricket-
ക്രിക്കറ്റ് പ്രീമിയർ ലീഗ്

കോഴിക്കോട്: മലബാർ ഐ.ടി മേഖലയിലെ ജീവനക്കാരുടെ കൂട്ടായ്മയും കായികക്ഷമതയും ലക്ഷ്യമിട്ട് കാഫിറ്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് 24 മുതൽ 26 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. മേഖലയിലെ വിവിധ ഐ.ടി കമ്പനികളിൽ നിന്നുള്ള 35 ടീമുകൾ മാറ്റുരയ്ക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോർപ്പറേറ്റ് സംസ്കാരത്തിന് പുതിയൊരു ആവേശം നൽകുന്നതിനൊപ്പം, ഐടി ജീവനക്കാരുടെ കഴിവുകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുമാകും. വൈകിട്ട് മൂന്ന് മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ കാണാൻ കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും. വിശദ വിവരത്തിന് ഫോൺ 9744552396. വാർത്താസമ്മേളനത്തിൽ റിഫാദ് റഹ്മാൻ, സെക്രട്ടറി പ്രജീഷ് കെ.കെ, അബ്ദുൾ ഗഫൂർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL