SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

കൺവെൻഷനും യുദ്ധവിരുദ്ധ സംഗമവും

inl
നാഷണൽ ലീഗ്

കുന്ദമംഗലം: നാഷണൽ ലീഗ് ആരാമ്പ്രം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷനും യുദ്ധവിരുദ്ധ സംഗമവും സംഘടിപ്പിച്ചു. നാഷണൽ ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി വഹാബ് മണ്ണിൽകടവ് ഉദ്ഘാടനം ചെയ്തു. നാഷണൽ ലീഗ് സജീവ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ആബിദ് ആരാമ്പ്രത്തെ ആദരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിനുള്ള സംഭാവന മുതിർന്ന നേതാവ് അമ്പലക്കണ്ടി മുഹമ്മദ് സാഹിബ് കൈമാറി. അബു കുറ്റ്യോയത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജാഫർ അമ്പലക്കണ്ടി, പി.കെ.ഇസ്മായിൽ, എം.കെ. സലീം, ജാസിർ ചെട്ട്യാംകണ്ടി, എ.കെ. സൈനുദ്ദീൻ, പി.അസ്കർ, ഇസ്മായിൽ എടക്കാട്, എ.കെ. ഫൈസൽ, ഇ.ഇബ്രാഹിം, എം.കെ.റിയാസ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL