SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

ഓഡിയോ സിസ്റ്റം കൈമാറി

img
ഹരിയാലി ഹരിതസേനക്ക് വടകര റോട്ടറി സെൻ്റ്രൽ മ്യൂസിക് സിസ്റ്റം കൈമാറിയപ്പോൾ

വടകര: വടകര ഹരിയാലി ഹരിതകർമ്മ സേനയ്ക്ക് ഇനിമുതൽ നാരായണ നഗരത്തുള്ള എം.ആർ.എഫിൽ അജൈവ മാലിന്യങ്ങൾ സംഗീതം ആസ്വദിച്ച് തരം തിരിക്കാം. കേരളത്തിൽ തന്നെ ആദ്യത്തെ നൂതന പരിപാടി എന്നോണം റോട്ടറി വടകര സെൻട്രൽ ആണ് ഇതിനുള്ള ഓഡിയോ സിസ്റ്റം കൈമാറിയത്. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ ബിജോഷ് മാനുവൽ ഉദ്ഘാടനം ചെയ്തു.

റോട്ടറി വടകര സെൻട്രൽ പ്രസിഡന്റ് അഡ്വ: രാജൻ കായക്ക അദ്ധ്യക്ഷത വഹിച്ചു. ഓഡിയോ സിസ്റ്റം കെ.എം. ഷൈനി, രഷിദാ പവിത്രൻ എന്നിവർ ഏറ്റുവാങ്ങി. സിനു.എം.പി, രാജകുമാർ.പി, ജ്യോതി കുമാർ, ബാലകൃഷ്ണൻ. കെ, മണലിൽ മോഹനൻ, അനില പി.കെ. പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, S0NG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL