SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

മധുരം കുറഞ്ഞ് പൈനാപ്പിൾ വിലയിൽ വൻ ഇടിവ്

pine-apple
pine apple

കോഴിക്കോട്: പൈനാപ്പിളിൻ്റെ വിലയിലുണ്ടായ വൻ ഇടിവ് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. നേരത്തെ കിൻ്റലിന് 7000 വും അതിന് മുകളിലുമുണ്ടായിരുന്ന വില 5300 ലേക്ക് താഴ്ന്നതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. കിലോയ്ക്ക് 60 രൂപ വിലയുണ്ടായിരുന്ന പൈനാപ്പിളിന് നിലവിൽ കിലോയ്ക്ക് 30 രൂപയാണ് മാർക്കറ്റ് വില.ഒരു ഏക്കറിൽ പൈനാപ്പിൾ കൃഷി ചെയ്യാൻ ഏകദേശം 4 ലക്ഷത്തോളം രൂപ, ചെലവ് വരും. ഒരു കിലോയ്ക്ക് 40 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ കർഷകർക്ക് ആശ്വാസമാവുകയുള്ളൂ. എന്നാൽ ഇപ്പോൾ മൊത്തവ്യാപാരികൾ 30 രൂപ പോലും നൽകാൻ തയ്യാറാവുന്നില്ല. കർഷകരിൽ നിന്ന് സംഭരിച്ച പൈനാപ്പിൾ മൊത്തവ്യാപാരികളുടെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് അവർ കർഷകരിൽ നിന്നും പൈനാപ്പിൾ എടുക്കുന്നത് നിർത്തിയത്. ഇതോടെ പാകമായ പൈനാപ്പിളുകൾ തോട്ടങ്ങളിൽ തന്നെ ആർക്കും വേണ്ടാതെ കിടന്ന് നശിച്ചുപോവുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്രയും വലിയൊരു വിലയിടിവ് ഇതാദ്യമാണെന്നാണ് കർഷകർ പറയുന്നത്.


"സാമ്പത്തിക മാന്ദ്യമാണ് പൈനാപ്പിളിന്റെ വില ഇത്രയധികം ഇടിയാൻ കാരണം.കഴിഞ്ഞവർഷങ്ങളിൽ 55 രൂപ വരെ കിട്ടിയിരുന്നതാണ്, ഇത്തവണ അത് 30-ലേക്ക് താഴ്ന്നുപോയി. വലിയ നഷ്ടമാണ്.40 രൂപയ്ക്ക് മുകളിലെങ്കിലും വില കിട്ടിയാലേ കർഷകരായ ഞങ്ങൾക്ക് മുന്നോട്ടുപോകാൻ പറ്റൂ."

ജോസ് അറക്കൽ,​ കർഷകൻ, കൂരാച്ചുണ്ട്

ചൂ​ട്:​ ​പ​ഴ​ത്തി​ന് ​പൊ​ള്ളും​ ​വില

കോ​ഴി​ക്കോ​ട്:​ ​ചൂ​ട് ​റെ​ക്കോ​ർ​ഡ് ​ഭേ​ദി​ച്ച് ​കു​തി​ച്ചു​യ​രു​മ്പോ​ൾ,​ ​ത​ള​ർ​ച്ച​ ​മാ​റ്റാ​ൻ​ ​പ​ഴ​വ​ർ​ഗ​ങ്ങ​ളെ​ ​ആ​ശ്ര​യി​ക്കു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​ര​ന് ​തി​രി​ച്ച​ടി​യാ​യി​ ​വി​പ​ണി​യി​ൽ​ ​വ​ൻ​ ​വി​ല​ക്ക​യ​റ്റം.​ ​ക​ടു​ത്ത​ ​വേ​ന​ലി​ൽ​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​തും​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​വ​ര​വ് ​കു​റ​ഞ്ഞ​തു​മാ​ണ് ​വി​ല​ ​വ​ർ​ദ്ധി​ക്കാ​ൻ​ ​കാ​ര​ണം.​ ​കൃ​ഷി​യി​ട​ങ്ങ​ൾ​ ​ഉ​ണ​ങ്ങു​ന്ന​തും​ ​ച​ര​ക്ക് ​നീ​ക്ക​ത്തി​നി​ടെ​ ​പ​ഴ​ങ്ങ​ൾ​ ​വേ​ഗ​ത്തി​ൽ​ ​ന​ശി​ക്കു​ന്ന​തും​ ​വി​ല​വ​ർ​ദ്ധ​ന​വി​നി​ട​യാ​ക്കു​ന്നു.​ ​ആ​വ​ശ്യ​ക്കാ​ർ​ ​ഏ​റു​ക​യും​ ​എ​ന്നാ​ൽ​ ​ല​ഭ്യ​ത​ ​കു​റ​യു​ക​യും​ ​ചെ​യ്യു​ന്ന​ ​സാ​ഹ​ച​ര്യം​ ​മു​ത​ലെ​ടു​ത്ത് ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​പൂ​ഴ്ത്തി​വെ​പ്പ് ​ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ​പ​രാ​തി​യു​ണ്ട്.​ ​എ​സ്.​എം​ ​സ്ട്രീ​റ്റ്,​ ​പാ​ള​യം​ ​ബ​സ്റ്റാ​ന്റ് ​പ​രി​സ​ര​ങ്ങ​ളി​ലെ​ ​ജ്യൂ​സ് ​ക​ട​ക​ളി​ലും​ ​പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ ​കു​റ​വാ​ണ്.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ചൂ​ട് ​ക​ടു​ക്കു​ന്ന​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​വി​ല​ ​ഇ​നി​യും​ ​ഉ​യ​രു​മെ​ന്നാ​ണ് ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്ന​ത്.

വി​ല​ ​ഇ​ങ്ങ​നെ​ ​കി​ലോ​യ്ക്ക്
മാ​മ്പ​ഴം......100
ത​ണ്ണി​മ​ത്ത​ൻ.......38
പ​പ്പാ​യ........40
ആ​പ്പി​ൾ.............190
ഡ്രാ​ഗ​ൺ​ ​ഫ്രൂ​ട്ട്..........120
സ​പ്പോ​ട്ട.............40
പേ​ര​ക്ക.......65
കി​വി.................80
ഓ​റ​ഞ്ച്......60
മു​ന്തി​രി............45
വാ​ഴ​പ്പ​ഴം......40

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL