SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

ഐ.ഡി.ഇ ബൂട്ട്‌ ക്യാമ്പ് സമാപിച്ചു

kunnamangalamnews
എൻ.ഐ.ടി കാലിക്കറ്റിൽ നടന്ന ഐ.ഡി.ഇ ബൂട്ട്‌ക്യാമ്പ് എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അഞ്ച് ദിവസമായി നടന്നുവന്ന 'ഇന്നൊവേഷൻ, ഡിസൈൻ ആൻഡ് എന്റർപ്രണർഷിപ്പ് ബൂട്ട്‌ ക്യാമ്പ് സമാപിച്ചു. 20 മുതൽ 24 വരെ നടന്ന ദേശീയ പരിപാടിയിൽ ദക്ഷിണേന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി 260 വിദ്യാർത്ഥികൾ പങ്കെടുത്തു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ, വാധ്വാനി ഫൗണ്ടേഷൻ, എൻ.ഐ.ടി കാലിക്കറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ഡിസൈൻ തിങ്കിംഗും സംരംഭകത്വ നൈപുണ്യവും വളർത്തിയെടുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അഞ്ച് ദിവസത്തെ ക്യാമ്പിൽ ഇറ്ററേറ്റീവ് ഡിസൈൻ, മാർക്കറ്റ് വയബിലിറ്റി എന്നീ മേഖലകളിൽ പ്രായോഗിക പരിശീലനം നേടി. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL