കോഴിക്കോട്: വേദാചാര്യൻ ആചാര്യശ്രീ രാജേഷ് വിഭാവനം ചെയ്ത ‘വേദശ്രീ പഥം’ സൗജന്യ വേദപഠനപദ്ധതി കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഹാളിൽ 10ന് ആരംഭിക്കും. രാവിലെ ഒൻപതിന് ആചാര്യശ്രീ രാജേഷ് ഉദ്ഘാടനം ചെയ്യും. എല്ലാ ഞായറാഴ്ചയും രാവിലെ ഒൻപത് മുതൽ 10 മണിവരെയാണ് ക്ലാസുകൾ. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വേദപഠനപദ്ധതിയുടെ ഭാഗമായി വേദങ്ങളിലെ ജീവിതദർശനം, മനസിനെ ശാന്തവും ഏകാഗ്രവുമാക്കുന്ന പ്രാചീനധ്യാനമായ ബ്രഹ്മയജ്ഞം, ഓങ്കാരസ്വരൂപനായ ഈശ്വരനെ ഉപാസിക്കുന്നതിനുള്ള പ്രണവസാധന, വ്യക്തിത്വവികാസത്തിനും കൂട്ടായ്മയുടെ ഭാവം വളർത്തുന്നതിനുമുള്ള സംഘടനാസൂക്തം തുടങ്ങിയ വിശിഷ്ട ക്രിയകളും മന്ത്രങ്ങളും പഠിപ്പിക്കും. ആറുമാസമാണ് കാലാവധി. ഫോൺ: 9495759634, 9188793181
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |