വടകര: മേയ്ദിനാചരണത്തിന്റെ ഭാഗമായി, പതിനഞ്ച് വർഷത്തിലേറെയായി ഓർക്കാട്ടേരി ടൗണിൽ ചെരിപ്പ് റിപ്പയറിംഗ് തൊഴിലാളികളായി ഉപജീവനം നടത്തുന്ന നാലുപേരെ ഒയിസ്‌ക ഓർക്കാട്ടേരി ചാപ്റ്റർ ആദരിച്ചു. ചാപ്റ്റർ പ്രസിഡന്റ് പ്രജിത്ത് സ്നേഹശ്രീയുടെ അദ്ധ്യക്ഷതയിൽ ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഏറാമല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ ജസീല, വാർഡ് മെമ്പർ ഭവ്യപ്രജിത്ത്, കെ.റിനീഷ്,പി പി.കെ രാജൻ, കുനിയിൽ രവീന്ദ്രൻ ,നൂഞ്ഞിയിൽ രാഘവൻ ,പവിത്രരാജ്, വി.പി റീന, കെ.കെ റഹീം എന്നിവർ പ്രസംഗിച്ചു. ചാപ്റ്റർ സെക്രട്ടറി കെ.സുനിൽകുമാർ സ്വാഗതവും പട്ടറത്ത് രവീന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |