SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

വയനാട് ടൗൺഷിപ്പിൽ 17 കുടുംബങ്ങൾക്ക് കൂടി വീട് കൈമാറി

nysa
വയനാട് മാതൃകാ ടൗൺഷിപ്പിൽ നാലാം ഫെയ്സ് എ ക്ലസ്റ്റർ 252ാം നമ്പർ വീട് കിട്ടിയ സന്തോഷത്തിൽ ഗേറ്റിൽ കയറി കളിക്കുന്ന നൈസ മോൾ.

കൽപ്പറ്റ: വയനാട് ടൗൺഷിപ്പിൽ 17 വീടുകൾ കൂടി കുടുംബങ്ങൾക്ക് കൈമാറി. ഇതോടെ ഗുണഭോക്താക്കൾക്ക് കൈമാറിയ വീടുകളുടെ എണ്ണം 43 ആയി. നാലാം സോണിലെ എ ക്ലസ്റ്ററിൽ ഉൾപ്പെട്ട വീടുകളാണ് ഇന്നലെ കൈമാറിയത്. ഊരാളുങ്കൽ , കിഫ് കോൺ അധികൃതരും
ഗുണഭോക്താക്കളും സംയുക്ത പരിശോധന നടത്തിയ ശേഷമാണ് വീടുകൾ കൈമാറിയത്. നേരത്തെ 26 വീടുകൾ രണ്ടുഘട്ടങ്ങളിലായി കൈമാറിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ആദ്യഘട്ടത്തിൽ രേഖകൾ കൈമാറിയ 178 കുടുംബങ്ങൾക്കും വീടുകൾ കൈമാറും. ടൗൺഷിപ്പിലെ അവസാനഭാഗത്താണ് വീടുകളെങ്കിലും ബൈപ്പാസിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പ്രദേശം കൂടിയാണിത്.
അതിനാൽ തന്നെ ഗുണഭോക്താക്കൾ പൂർണ സന്തോഷത്തോടെയാണ് വീടുകൾ സ്വീകരിച്ചത്. പരിശോധന പൂർത്തിയാക്കി വീട് കൈമാറ്റം അവസാനിക്കുന്നതോടെ 178 കുടുംബങ്ങളും ഒരുമിച്ച് ഗൃഹപ്രവേശന ചടങ്ങ് സംഘടിപ്പിക്കും. മേയ് 15ന് ശേഷമാകും ഗൃഹപ്രവേശന ചടങ്ങ് സംഘടിപ്പിക്കുക.

നൈ​സ​ ​മോ​ൾ​ക്ക് ​ടൗ​ൺ​ഷി​പ്പി​ൽ​ ​വീ​ടു​കി​ട്ടി

@​വീ​ട് ​സൂ​പ്പ​റെ​ന്ന് ​നൈ​സ​ ​മോൾ

ക​ൽ​പ്പ​റ്റ​:​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​താ​ലോ​ലി​ച്ച​ ​നൈ​സ​ ​മോ​ൾ​ക്കും​ ​വ​യ​നാ​ട് ​ടൗ​ൺ​ഷി​പ്പി​ൽ​ ​വീ​ട് ​കി​ട്ടി.​ ​നാ​ലാം​ ​സോ​ണി​ലെ​ ​എ​ ​ക്ല​സ്റ്റ​റി​ലെ​ ​ആ​റാ​മ​ത് ​വീ​ടാ​ണ് ​നൈ​സ​ ​മോ​ൾ​ക്ക് ​കി​ട്ടി​യ​ത്.​ ​ഏ​പ്രി​ൽ​ ​ഒ​ന്നി​ന് ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നി​ൽ​ ​നി​ന്നും​ ​വീ​ടി​ന്റെ​ ​രേ​ഖ​ക​ൾ​ ​നൈ​സ​യും​ ​ഉ​മ്മ​ ​ജ​സീ​ല​യും​ ​ചേ​ർ​ന്ന് ​സ്വീ​ക​രി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​വീ​ട് ​കൈ​മാ​റി​ ​കി​ട്ടി​യി​രു​ന്നി​ല്ല.​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​ഊ​രാ​ളു​ങ്ക​ൽ​ ​കി​ഫ്‌​കോ​ൺ​ ​സം​യു​ക്ത​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷ​മാ​ണ് ​വീ​ട് ​കി​ട്ടി​യ​ത്.​ ​നൈ​സ​യും​ ​ഉ​മ്മ​ ​ജ​സീ​ല​യും​ ​വീ​ട് ​സ​ന്ദ​ർ​ശി​ച്ചു.​ ​വീ​ട് ​സൂ​പ്പ​റാ​ണെ​ന്ന് ​നൈ​സ​ ​പ​റ​ഞ്ഞു.​ ​വീ​ട്ടി​ലേ​ക്ക് ​കു​റെ​ ​സാ​ധ​ന​ങ്ങ​ൾ​ ​കൊ​ണ്ടു​വ​ര​ണം.​ ​എ​ന്റെ​ ​ക​ളി​ ​സാ​ധ​ന​ങ്ങ​ളും​ ​കൊ​ണ്ടു​വ​രാ​നു​ണ്ട്.​ ​വീ​ട്ടി​ൽ​ ​സോ​ഫ​ ​കൂ​ടി​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ന​ല്ല​ ​ര​സ​മാ​യി​രി​ക്കും​-​ ​നൈ​സ​ ​പ​റ​ഞ്ഞു.
ഉ​രു​ൾ​ ​ദു​ര​ന്ത​ത്തി​ൽ​ ​പി​താ​വ് ​ഷാ​ജ​ഹാ​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളെ​ ​നൈ​സ​യ്ക്ക് ​ന​ഷ്ട​മാ​യി​രു​ന്നു.​ ​ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ​ ​ഇ​വ​ർ​ ​ഇ​വി​ടെ​ ​താ​മ​സ​മാ​ക്കും.​ ​നി​ല​വി​ൽ​ ​മേ​പ്പാ​ടി​യി​ൽ​ ​വാ​ട​ക​വീ​ട്ടി​ലാ​ണ് ​താ​മ​സി​ക്കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL