SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ

nirodhan
നിരോധനാജ്ഞ

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പ്രക്രിയ സുരക്ഷിതവും സമാധാനപരവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ ആളുകൾ കൂട്ടംചേരുന്നത് വിലക്കി ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഭാരതീയ നാഗരിക് സുരക്ഷ സംഹിതയുടെ (ബി.എൻ.എസ്.എസ്) 163ാം വകുപ്പ് പ്രകാരമാണ് നടപടി. ഇന്ന് വൈകിട്ട് ആറ് മുതൽ അഞ്ചിന് രാവിലെ ഒമ്പത് വരെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം കോംപ്ലക്സ്, മടപ്പള്ളി ഗവ. കോളേജ്, കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിലാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളിൽ നാലോ അതിലധികമോ ആളുകൾ കൂടിനിൽക്കാനോ വിജയാഘോഷ പ്രകടനങ്ങൾ നടത്താനോ പാടില്ല. എന്നാൽ, വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ഉത്തരവ് ബാധകമല്ല. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL