SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

കരാർ കമ്പനി ഓഫീസ് മാർച്ച്

photo
കരാർകമ്പനിയുടെ നന്തിയിലെ ക്യാമ്പ് ഓഫീസിലേക്ക് സമരസമിതി നടത്തിയ മാർച്ച് നഗരസഭ വൈസ് ചെയർപെഴ്സൺ സി.ടി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവീസ് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ നന്തിയിലെ കരാർ കമ്പനിയുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് കൊയിലാണ്ടി നഗരസഭാ വൈസ് ചെയർപെഴ്സൺ സി.ടി .ബിന്ദു ഉദ്ഘാടനം ചെയ്തു സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷത വഹിച്ചു. മൂടാടി പഞ്ചായത്ത് അംഗം മഞ്ജുള നാരായണൻ, മുൻ നഗരസഭ കൗൺസിലർ കലേക്കാട്ട് ബാബുരാജ്, തങ്കമണി ചൈത്രം, വേണു പുതുക്കുടി, മുഹമ്മദലി മൂടാടി, അശോക് കുമാർ കുന്നോത്ത്, പി.ടി ഷിജു പ്രസംഗിച്ചു. പൊലീസ് വടം കെട്ടി മാർച്ച് തടഞ്ഞു. സമരസമിതി ഭാരവാഹികൾ കമ്പനി അധികൃതർക്ക് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL