SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

വടയക്കണ്ടി നാരായണനെ അനുമോദിച്ചു

su
'പരിസ്ഥിതി പയ്യോളി'യുടെ അനുമോദനം. പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എം ഹൈറുന്നീസ ഉദ്ഘാടനം ചെയ്തു.

പയ്യോളി: ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നേടിയ വടയക്കണ്ടി നാരായണനെ 'പരിസ്ഥിതി പയ്യോളി' അനുമോദിച്ചു. പയ്യോളി മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പി എം ഹൈറുന്നീസ ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉപഹാരം നൽകി. പയ്യോളി ശാന്തി പാലിയേറ്റീവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി വിജയൻ പെരിങ്ങാട് അദ്ധ്യക്ഷത വഹിച്ചു. കെ ശശിധരൻ പൊന്നാടയണിയിച്ചു. സരസ്വതി ബിജു കവിത ആലപിച്ചു. എൻ കെ ശശി വരച്ച ചിത്രം കൈമാറി. ഹംസ കാട്ടുകണ്ടി വൃക്ഷത്തൈ കൈമാറി. പ്രദീപ് കണിയാക്കൽ ഗാനാലാപനം നടത്തി. ടി കെ കണ്ണൻ, രാജൻ കൊളാവിപ്പാലം, മുസദിക്ക് പയ്യോളി, കെ.പി സവിത, ഫസീല നസീർ, രാമദാസൻ കീഴരീക്കര, ഇരിങ്ങൽ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL