SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

നീരാവിയിൽ നിന്ന് കുടിവെള്ളം : പഠനത്തിന് സി.ഡബ്ല്യു.ആർ.ഡി.എം

vella

കോഴിക്കോട്: സംസ്ഥാനത്ത് ജലക്ഷാമം നേരിടുന്ന പ്രദേശത്തെ അന്തരീക്ഷത്തിലെ നീരാവി തണുപ്പിച്ച് കുടിവെള്ളം ലഭ്യമാക്കാനുള്ള പഠനത്തിനൊരുങ്ങി കേന്ദ്ര ജലവികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം). ഉയർന്ന പ്രദേശങ്ങളിൽ നീരാവി സാന്ദ്രത കൂടുതലുള്ളതിനാൽ പദ്ധതി ഏറക്കുറെ യാഥാർത്ഥ്യമാകുമെങ്കിലും സാന്ദ്രത കുറഞ്ഞ താഴ്ന്ന പ്രദേശങ്ങളിൽ സാദ്ധ്യമാകുമോ എന്നുള്ള പഠനം പുരോഗമിക്കുകയാണ്. കുറഞ്ഞ വെളളം ഉപയോഗിച്ച് എങ്ങനെ കൃഷിചെയ്യാമെന്നതും വെള്ളത്തിന്റെ പുനരുപയോഗവും പഠന വിധേയമാക്കും.

നാനോ ടെക്നോളജി ഉപയോഗിച്ച് വെള്ളത്തിലെ നെെട്രേറ്റിനെ നീക്കം ചെയ്യുന്ന പ്രോജക്ടിന് സി.ഡബ്ല്യു.ആർ.ഡി.എമ്മിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ഇതും പഠനത്തിൽ ഉൾപ്പെടുത്തും. മഴയിലും താപനിലയിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കേരളത്തിൽ അപകടകരമാംവിധം വർദ്ധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പല ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.


ജല ബഡ്ജറ്റ് 400 ഇടങ്ങളിൽ

ജലവിഭവങ്ങളുടെ ലഭ്യത, ഉപയോഗം, ഭാവി ആസൂത്രണം എന്നിവയുടെ സമഗ്ര വിശകലനത്തിന് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 400 പഞ്ചായത്തുകളിൽ ജലബഡ്ജറ്റ് പൂർത്തിയായി. 300 എണ്ണം നടന്നുകൊണ്ടിരിക്കുന്നു. കൂടുതൽ വരൾച്ച ബാധിത പ്രദേശങ്ങളുള്ളത് കാസർകോട്ടാണെന്നാണ് (24.74%) 2024ൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലുള്ളത്. കോട്ടയത്താണ് കുറവ് (4.29%). തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ12% വാർഡുകളും ഗാർഹിക ജലദൗർലഭ്യ സമ്മർദ്ദ ഹോട്ട്സ്പോട്ട് പട്ടികയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL