SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

കേരളകൗമുദി 'ആരോഗ്യം ആനന്ദം' സെമിനാർ ശ്രദ്ധേയം ആരോഗ്യം ഏറ്റവും വലിയ സമ്പത്ത് :പി.കെ.ഫിറോസ്

firos
കേ​ര​ള​കൗ​മു​ദി​ ​സം​ഘ​ടി​പ്പി​ച്ച​ ​'​ആ​രോ​ഗ്യം​ ​ആ​ന​ന്ദം​'​ ​ആ​രോ​ഗ്യ​ ​ബോ​ധ​വ​ത്ക്ക​ര​ണ​ ​സെ​മി​നാ​ർ​ ​കൊ​ടു​വ​ള്ളി​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​നി​യു​ക്ത​ ​കൊ​ടു​വ​ള്ളി​ ​എം.​എ​ൽ.​എ​ ​പി.​കെ​ ​ഫി​റോ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

കൊടുവള്ളി: ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കഴിയേണ്ടതുണ്ടെന്ന് നിയുക്ത എം.എൽ.എ പി. കെ. ഫിറോസ്. ജീവിതത്തിൽ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമാണെന്നും കേരളകൗമുദി 115ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊടുവള്ളിയിൽ സംഘടിപ്പിച്ച ' ആരോഗ്യം ആനന്ദം' ആരോഗ്യ ബോധവത്ക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് ഫിറോസ് പറഞ്ഞു. സ്നേഹം ഇല്ലാത്തതുകൊണ്ടാണ് സമൂഹത്തിൽ വിദ്യാർത്ഥികളടക്കം ലഹരിക്കടിമകൾ ആകുന്നത് . ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കുകയില്ലെന്നും അത്തരം ആളുകളുമായി സൗഹൃദം കൂടില്ലെന്നും നമ്മൾ ദൃഢപ്രതിജ്ഞ ചെയ്യണം. കൊടുവള്ളിയെ നമ്പർ വൺ ആക്കുന്നതിന് കൊടുവള്ളിയുടെ സർവ പുരോഗതി ലക്ഷ്യം വെച്ച് കമോൺ കൊടുവള്ളി പദ്ധതി നടപ്പാക്കുമെന്നും പി .കെ.ഫിറോസ് പറഞ്ഞു. പി. കെ.ഫിറോസിനും എം. എസ്. സൊല്യൂഷൻ സി.ഇ.ഒ ശുഹൈബ് കൊടുവള്ളിക്കും കേരളകൗമുദിയുടെ ഉപഹാരം കോഴിക്കോട് യൂണിറ്റ് ചീഫ് എൻ. രാജീവ് സമ്മാനിച്ചു. യുവ സഹകാരിയും കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ നൗഷാദ് പന്നൂരിന് കേരളകൗമുദി ഉപഹാരം പി. കെ. ഫിറോസ് സമ്മാനിച്ചു . മുനിസിപ്പൽ ചെയർപേഴ്സൺ സഫിനാ ഷമീർ മുഖ്യാതിഥിയായി. കേരളകൗമുദി യൂണിറ്റ് ചീഫ് എൻ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ .കെ . ഖാദർ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാബിയ അഷ്റഫ്, കൊടുവള്ളി പ്രസ് ക്ലബ് സെക്രട്ടറി എൻ.പി.എ മുനീർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി.സി ബദറുദ്ദീൻ , എം.എസ് സൊല്യൂഷൻ ഫൗണ്ടർ റബീഹ് തുടങ്ങിയവർ പ്രസംഗിച്ചു. നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ. കെ. ഷാജി ബോധവത്ക്കരണ സെമിനാറിൽ ക്ലാസെടുത്തു. കേരളകൗമുദി കോഴിക്കോട് ബ്യൂറോ ചീഫ് കെ.പി സജീവൻ സ്വാഗതവും കൊടുവള്ളി ലേഖകൻ അഷ്റഫ് കൊടുവള്ളി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL