SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

വിജയാരവം സംഘടിപ്പിച്ചു

vijayaaravam
കാരശ്ശേരി പഞ്ചായത്തിലെ കക്കാടിൽ യു.ഡി.എഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് വിജയാരവം പരിപാടിയിൽ നിയുക്ത എം.എൽ.എ സി.കെ.കാസിം സംസാരിക്കുന്നു

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കക്കാടിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിജയാരവം സംഘടിപ്പിച്ചു. നിയുക്ത തിരുവമ്പാടി എം.എൽ.എ സി.കെ.കാസിം പ്രസംഗിച്ചു. മലയോര മേഖലയുടെ വിദ്യഭ്യാസ ആരോഗ്യ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കാലാനുസൃത വികസന പദ്ധതികൾ നടപ്പാക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ആഹ്ലാദ പ്രകടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകൾ പങ്കാളികളായി. പൊതുയോഗത്തിൽ ഷുക്കൂർ മുട്ടാത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുഹൈബ്, മുനീർ, വാർഡ് മെമ്പർ ഹസീന ബഷീർ, യു.ഡി.എഫ് പഞ്ചായത്ത് ഭാരവാഹികളായ സുബൈർ ബാബു, സമാൻ ചാലുളി, സലാം തേക്കുംകുറ്റി, പ്രേമ ദാസൻ, എം.ടി. മുഹസിൻ, എൻ.പി കാസിം,ടി.പി.സി മുഹമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു. പി.സാദിഖ് അലി സ്വാഗതവും കെ.സി അഷ്റഫ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL