SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

വേലായുധൻ അനുസ്മരണം

meyor
പി. വേലായുധന്‍ അനുസ്മരണം മേയർ ഒ.സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: വ്യക്തിജീവിതവും സാമൂഹ്യജീവിതവും സത്യസന്ധവും മാതൃകാപരവുമാണെങ്കിൽ അത്തരക്കാർ എന്നും ഓർമ്മിക്കപ്പെടുമെന്നും പി. വേലായുധൻ അത്തരത്തിലുള്ള മാതൃകാ വ്യക്തിത്വത്തിനുടമയായിരുന്നുവെന്നും മേയർ ഒ. സദാശിവൻ പറഞ്ഞു. വിജിൽ ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പി.വേലായുധൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി പ്രസംഗിച്ചു. വിജിൽ പ്രസിഡന്റ് അഡ്വ. ജോസഫ് തോമസ് അദ്ധ്യക്ഷനായി. നമ്പിടി നാരായണൻ, അഡ്വ എം.രാജൻ, അഡ്വ.കെ.പി ബഷീർ ,പി. ഗോപാലൻകുട്ടി, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, ടി.എച്ച്. വത്സരാജ് , അഡ്വ.ഒ. ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL