SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

വേനൽച്ചൂടിന് ആശ്വാസം ഖാദി വിപണന കേന്ദ്രങ്ങളിൽ തിരക്കേറുന്നു

khadi
khadi

കോഴിക്കോട്: വേനൽ കടുത്തതോടെ ഖാദി വസ്ത്രങ്ങൾക്ക് പ്രിയമേറുന്നു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ജില്ലയിലെ വിവിധ വിപണന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നൂറ് ശതമാനം പ്രകൃതിദത്തമായ പരുത്തിയിൽ കൈകൊണ്ട് നൂൽ നൂറ്റ് കൈത്തറിയിൽ നെയ്തെടുക്കുന്ന ഖാദി വസ്ത്രങ്ങൾ, ചൂടുകാലത്ത് ശരീരതാപനില ക്രമീകരിക്കുന്നതിന് ഏറെ അനുയോജ്യമാണെന്നതാണ് ആവശ്യക്കാരെ ആകർഷിക്കുന്നത്. 30 ശതമാനം സർക്കാർ റിബേറ്റിലാണ് തുണിത്തരങ്ങളുടെ വിൽപ്പന. 560 രൂപ മുതൽ ഷർട്ട് മെറ്റീരിയലും മുണ്ടുകളും 700 രൂപമുതൽ ടോപ്പുകളും ലഭിക്കും. കുപ്പടം ഡബിൾ മുണ്ടിന് 2500 രൂപയാണ് വില. ബെഡ്ഷീറ്റുകളുടെ വില 560 രൂപ മുതലാണ്.
പുരുഷന്മാർക്കായി ഖാദി റെഡീമെയ്‌ഡ് ഷർട്ടുകൾ, വൈവിദ്ധ്യമാർന്ന മനില ഷർട്ടിംഗുകൾ, സമ്മർ കൂൾ റെഡിമെയ്‌ഡ്‌ ഷർട്ടുകൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.സ്ത്രീകൾക്കായി ചുരിദാർ മെറ്റീരിയൽ, സാരി, ബെഡ്ഷീറ്റ്, ദോത്തി, ഷർട്ട് പീസ്, ഷർട്ട് മെറ്റീരിയൽ തുടങ്ങിയവയിൽ വൈവിദ്ധ്യമാർന്ന ഡിസൈനുകളുമായാണ് ഖാദി വസ്ത്രങ്ങൾ വിപണിയിലെത്തിയത്. ഷർട്ട് മെറ്റീരിയലുകളിൽ മനില, പട്ടാമ്പി, ടാക്ക മസ്ലി, മിസ്റ്റർ ഖാദി എന്നിവയ്ക്കും മുണ്ടുകളിൽ കുപ്പടത്തിനുമാണ് ആവശ്യക്കാർ കൂടുതൽ.
വസ്ത്രങ്ങൾക്ക് പുറമെ മറ്റ് ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങളും ലഭ്യമാണ്.


എന്തുകൊണ്ട് ഖാദി

ഖാദി തുണികളിലെ സൂക്ഷ്മമായ സുഷിരങ്ങൾ വായുസഞ്ചാരം സുഗമമാക്കുകയും ശരീരത്തിന് തണുപ്പ് നൽകുകയും ചെയ്യുന്നു.

വിയർപ്പ് പെട്ടെന്ന് വലിച്ചെടുക്കുന്നതിനാൽ ചർമ്മത്തിൽ ഈർപ്പം തങ്ങിനിൽക്കുന്നത് ഒഴിവാക്കാം.

ചൂടുകുരു, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.

പ്രകൃതിദത്തമായ നിറങ്ങൾ മാത്രം ഉപയോഗിക്കുന്നു

അലക്കുന്നതിനനുസരിച്ച് വസ്ത്രങ്ങൾ കൂടുതൽ മൃദുവാകുമെന്നതും പ്രത്യേകതയാണ്


എവിടെയെല്ലാം

ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കോഴിക്കോട് ചെറൂട്ടി റോഡ്, ബഷീർ റോഡ്, ബാലുശ്ശേരി അറപ്പീടിക, വടകര പഴയ ബസ് സ്റ്റാൻഡ്, കൊയിലാണ്ടി ബസ് സ്റ്റാൻഡ്, പേരാമ്പ്ര, പയ്യോളി, ഓർക്കാട്ടേരി, മുളിയങ്ങാൽ എന്നിവിടങ്ങളിലെ ഖാദി ഷോറൂമുകളിൽ ഉത്പ്പന്നങ്ങൾ ലഭ്യമാണ്.


" ഖാദി ധരിക്കൂ, ചൂടിനെ പ്രതിരോധിക്കൂ" എന്നതാണ് ഇത്തവണത്തെ ബോർഡിന്റെ സന്ദേശം. ഖാദി ഉത്പ്പന്നങ്ങളുടെ പ്രത്യേക വേനൽക്കാല വിപണന മേള തന്നെ ഒരുക്കിയിട്ടുണ്ട്. ഈ മാസം 26 വരെ നീണ്ടുനിൽക്കുന്ന മേളയിലൂടെ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ വിലക്കിഴിവും ലഭ്യമാണ്."

— കെ. ജിഷ
പ്രോജക്ട് ഓഫീസർ
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, കോഴിക്കോട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL