മേപ്പയ്യൂർ : നരക്കോട് മീറോട് മലയിൽ ചിക്കൻ വേസ്റ്റ് റെന്ററിംഗ് യൂണിറ്റ് ആരംഭിക്കുന്നതിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാൻ നരക്കാട് നൂറുൽ ഇസ്ലാം മദ്രസയിൽ ചേർന്ന ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിൻെറ ഭാഗമായി 24ന് ഞായറാഴ്ച നരക്കോട് സെൻ്ററിൽ ബഹുജനധർണ സംഘടിപ്പിക്കും. യോഗത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം ദാമോദരൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.വി.ഉഷ, കായമ്മം കണ്ടി രാജീവൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി ശോഭ, ഇ.ശ്രീജയ, കെ.എം.രാജീവൻ, പി.കെ.രാഘവൻ,എം.കെ.രാമചന്ദ്രൻ , പി.റഷീദ്, വി.സി. ബിനീഷ്, സി.വി. ഇസ്മായിൽ, കെ. അബ്ദുറഹിമാൻ, എം.പി സുബീറ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |