SignIn
Kerala Kaumudi Online
Saturday, 23 May 2026 2.13 AM IST

വൃക്ഷാഞ്ജലി പദ്ധതിയ്ക്ക് തുടക്കം

photo
കോക്കല്ലൂർ ചുറ്റുവട്ടം റസിഡൻസ് അസോസിയേഷൻ്റെ വൃക്ഷാഞ്ജലി പദ്ധതി വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കോക്കല്ലൂർ ചുറ്റുവട്ടം റസിഡൻസ് അസോസിയേഷന്റെ വൃക്ഷാഞ്ജലി പദ്ധതിക്ക് തുടക്കം. അസോസിയേഷൻ അംഗങ്ങളുടെ മുഴുവൻ വീട്ടുവളപ്പിൽ ഓരോ വൃക്ഷത്തെ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ്. ഗ്രീൻ ഇക്കോ സ്ഫിയർ, ട്രീബ്യൂട്ട് ബൈ ബ്രോണറ്റ് ഗ്രൂപ്പ് എന്നീ പരിസ്ഥിതി സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നതിന് പകരം സംഘാടകർ വീട്ടിലെത്തി വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നടുകയാണ് ചെയ്യുന്നത്. പരിസ്ഥിതി പ്രവർത്തകൻ വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ പി രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ട്രീബ്യൂട്ട് കോ ഓർഡിനേറ്റർ എം. റസീല പദ്ധതി വിശദീകരിച്ചു. കൃഷ്ണൻ കുരുന്നൻകണ്ടി, കെ മനോജ് കുമാർ, കെ. കെ. വത്സല തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL