കുന്ദമംഗലം: മുസ്ലീം സർവീസ് സൊസൈറ്റി (എം.എസ്.എസ്) കാരന്തൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ച് (പുഞ്ചിരി ബസാർ) നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റിയും മെഡിക്കൽ കോളേജ് സി.എച്ച് സെൻ്റർ, മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം, വാസൻ ഐ.കെയർ കോഴിക്കോട് എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ്. വിവിധ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാർ പരിശോധനകൾ നടത്തും. മാട്ടുമ്മൽ ഹുസൈൻഹജി, അബ്ദുൽ ഖാദർഹാജി, ആലി പുതുക്കുടി, മജീദ് കുറ്റിക്കാട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |