SignIn
Kerala Kaumudi Online
Thursday, 28 May 2026 4.36 AM IST

എൻ.പത്മനാഭൻ അനുസ്മരണം

kunnamangalam-news
എൻ.പത്മനാഭൻ മാസ്റ്റർ അനുസ്മരണം ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ അഡ്വ. കെ. പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: സംസ്ഥാന ഹൗസിംഗ് ഫെഡറേഷൻ ഡയറക്ടറും മുൻ ഡി.സി.സി വൈസ് പ്രസിഡന്റും കുന്ദമംഗലം ഹൈസ്ക്കൂൾ പ്രധാനദ്ധ്യാപകനുമായിരുന്ന എൻ.പത്മനാഭന്റെ അനുസ്മരണം സംഘടിപ്പിച്ചു. അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ എൻഡോവ്മെന്റ് അവാർഡും ചടങ്ങിൽ വിതരണംചെയ്തു. അനുസ്മരണ സമിതി ചെയർമാൻ കെ.സി.അബു അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ ഇടക്കുനി, എം.പി. കേളുക്കുട്ടി, എം. ധനീഷ് ലാൽ, വിനോദ് പടനിലം, എ. ഷിയാലി,, പി.സി. അബ്ദുൾ കരീo, സി.വി. സംജിത്ത്, സീന അശോകൻ, വളപ്പിൽ റസാഖ്, രവികുമാർ പനോളി, വത്സലപത്മനാഭൻ, എൻ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചനയിൽ വിദ്യാബാലകൃഷ്ണൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL