SignIn
Kerala Kaumudi Online
Sunday, 31 May 2026 2.33 AM IST

പ്രവാസി കൂട്ടായ്മ വാർഷികാഘോഷം

kdy3
ആവിലോറ പ്രവാസി കൂട്ടായ്മ വാർഷികത്തിൽപി.ഡബ്ല്യൂ.ഡി സബ് എഞ്ചിനീയറായി നിയമനം ലഭിച്ചസി.പി. അസീബിന് ഡോ. സലീം പാലക്കൽ ഉപഹാരം നൽകുന്നു

എളേറ്റിൽ: ആവിലോറ പ്രവാസി കൂട്ടായ്മ പത്താം വാർഷികാഘോഷവും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള അനുമോദന സദസും സംഘടിപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. പി.ഡബ്ല്യൂ.ഡി സബ് എഞ്ചിനീയറായി നിയമനം ലഭിച്ചസി.പി. അസീബിന് ഡോ. സലീം പാലക്കൽ ഉപഹാരം നൽകി. പ്രസിഡന്റ് അബൂബക്കർ കുട്ടി കളത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ഫസൽ കൊടുവളളി, ജനറൽ സെക്രട്ടറി മൂസ ആവിലോറ, വാർഡ് മെമ്പർ കാദർ,പി .മൊയ്ദീൻ കുഞ്ഞി, സി .പി .അബ്ദുള്ള, ടി. പി. സലീം, അബ്ദുൽ കാദർ, സി.പി.മർസൂഖ് എന്നിവർ പ്രസംഗിച്ചു. ടി. പി. റഫീഖ് സ്വാഗതവും കെ .എൻ . സുബൈർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL