SignIn
Kerala Kaumudi Online
Sunday, 31 May 2026 2.33 AM IST

ബാലസഭ ക്യാമ്പ് സമാപിച്ചു

news-
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഘപൊയി ലു പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.

കാവിലുംപാറ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കാവിലുംപാറ സി.ഡി.എസ് ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച'കളിക്കൂട്ടം'ദ്വിദിന ക്യാമ്പ് സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. കാവിലുംപാറ സി.ഡി.എസ് ചെയർപേഴ്സൺ മോളി കെ.കെ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം മനു, വൈസ് ചെയർപേഴ്സൺ ഗീതാ രാജൻ, ലെനിഷാ, അനുജ എന്നിവർ പ്രസംഗിച്ചു. ബാലസഭ റിസോഴ്സ് പേഴ്സൺമാരായ സുഗതൻ, കെ.ടി സുരേഷ്, ബ്ലോക്ക് കോ ഓർഡിനേറ്റർ നിമ്മി എന്നിവർ ക്ലാസെടുത്തു. ഉപസമിതി കൺവീനർ മോളി സന്തോഷ് നന്ദി പറഞ്ഞു. കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനും പഠനമികവ് മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന രീതിയിലാണ് ക്യാമ്പ് രൂപകൽപ്പന ചെയ്തിരുന്നത്. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് അയൽപക്ക ബന്ധങ്ങളുടെ പ്രാധാന്യം, യുക്തിചിന്ത, പരിസ്ഥിതിയുമായുള്ള ബന്ധം എന്നീ വിഷയങ്ങളിൽ വിദഗ്ധർ പരിശീലനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL