SignIn
Kerala Kaumudi Online
Monday, 01 June 2026 2.29 AM IST

പാട്ടും പറച്ചിലും കാവ്യ സംവാദം

kdy1-
തനിമ കലാസാഹിത്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഹജ്ജ് ഓർമ്മകളുടെ കാവ്യ സഞ്ചാരം' പാട്ടും പറച്ചിലും സാംസ്കാരിക പരിപാടി മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: തനിമ കലാസാഹിത്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഹജ്ജ് ഓർമ്മകളുടെ കാവ്യ സഞ്ചാരം' പാട്ടും പറച്ചിലും മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എഫ്. എം അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാക്കളായ ബാപ്പു വാവാട്, പക്കർ പന്നൂർ, വി. മുഹമ്മദ് കോയ, കെ. കെ.ആലി , മജീദ് ഭവനം, തനിമ ജില്ല വൈസ് പ്രസിഡന്റ് കെ. പി. മുസ്തഫ, എം.വൈ. റിസാന, എ.കെ. അഷ്റഫ്, ഉസ്മാൻ പി ചെമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു. ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് വാവാട് സ്വാഗതവും ഷമീർ താമരശേരി നന്ദിയും പറഞ്ഞു. ഹജ്ജ് ഓർമ്മകളെ ഉണർത്തുന്ന പഴയകാല മാപ്പിള കവിതകളുടെ ആലാപനവും അവയുടെ പൊരുൾ വിശദമാക്കുന്ന കാവ്യാവതരണവും നടന്നു. ഹബീബ് ഫർഹാൻ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL