SignIn
Kerala Kaumudi Online
Monday, 01 June 2026 2.29 AM IST

പുകയില വിരുദ്ധ ദിനാചരണം

lockel
ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാമനാട്ടുകര നഗരസഭയുടെയും രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ​ സംയുക്താഭിമുഖ്യത്തിൽ ​നടന്ന ബോധവൽക്കരണ പരിപാടി​

രാമനാട്ടുകര: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെയും രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ​സംയുക്താഭിമുഖ്യത്തിൽ ബോധവത്ക്കരണ പരിപാടിക​ൾ ​ സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ​ ഫൈസൽ പള്ളിയാളി ​ ഉദ്ഘാടനം ​ചെയ്തു. ​ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ​ കെ.പി. നാസർ ​ അ​ദ്ധ്യക്ഷത വഹിച്ചു.​ കൗൺസിലർ​ റംല നാസർ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ​ ഡോ. സോന ദയാൽ ബോധവത്ക്കരണ ക്ലാസെടുത്തു. ഫറോക്ക് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസിലെ ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ വിദ്യാർത്ഥികൾ തയ്യാറാക്കിയ പുകയില വിരുദ്ധ പോസ്റ്റർ പ്രദർശനവും നടന്നു. ​ ഹെൽത്ത് ഇൻസ്പെക്ടർ​ സൂരജ് സി സ്വാഗതവും പബ്ലിക് ഹെൽത്ത് നഴ്സ് ​ നിഷാമോൾ എം നന്ദിയും ​പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL