SignIn
Kerala Kaumudi Online
Monday, 01 June 2026 2.29 AM IST

പഠന സഹായ വിതരണം

kunnamangalamnews
കാരന്തൂർ എ എം എൽ പി സ്ക്കുളിലെ വിദ്യാർത്ഥികൾക്കുള്ള പഠനസഹായം വിതരണം ജില്ലാ പഞ്ചായത്ത് പ്രസിണ്ടണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കാരന്തൂർ എ.എം.എൽ.പി സ്ക്കുളിലെ വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥിയും പൊതുപ്രവർത്തകനുമായ അബ്ദുറഹിമാൻ ഇടക്കുനി പഠനസഹായം വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ ഇടക്കുനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി , ജില്ലാ പഞ്ചായത്ത് മെമ്പർ സീന അശോകൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ, പി. ടി . എ പ്രസിഡന്റ് സി മുഹമ്മദ് ഷാജി, സി അബ്ദുൾ ഗഫൂർ, സോമനാഥൻ തട്ടാരക്കൽ, ദാസൻ പുത്തലത്ത്, ഹാരിസ് കുഴിമയിൽ, ഇല്ല്യാസ് അടിയലത്ത് എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ കെ ബഷീർ സ്വാഗതവും നജ്മ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL