മേപ്പയ്യൂർ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബാങ്ക് പ്രസിഡന്റ് കെ രാജീവൻ വൃക്ഷതൈ നട്ടു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ് പ്രീതി അദ്ധ്യക്ഷത വഹിച്ചു. നിഷാദ് പൊന്നംകണ്ടി, എം സമീർ, വി. പി ബിജിത്ത് , ഇ. കെ. സന്തോഷ് കുമാർ, വി. പി.ദാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി. അഖിൽ കെ, സുധീഷ് കുറ്റിയിൽ പ്രസംഗിച്ചു. കേരള സർവീസ് പെൻഷൻ യൂണിയന്റെ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിലും എല്ലാ അംഗങ്ങളുടെയും വീടുകളിലും വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |