SignIn
Kerala Kaumudi Online
Tuesday, 21 July 2026 4.54 PM IST

പ്രകൃതിമിത്ര പുരസ്കാരസമർപ്പണം

lockel
രാമനാട്ടുകര സാംസ്കാരിക വേദിയുടെ പ്രകൃതിമിത്ര പുരസ്കാരം ഫാറൂഖ് ട്രെയിനിംഗ് കോളേജിന് ​ രാമനാട്ടുകര നഗരസഭ ​ചെയർപേഴ്‌സൺ കല്ലട മുഹമ്മദലി ​ ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി. മുഹമ്മദ് സലീം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ്,എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർക്ക് ​നൽകുന്നു

​രാമനാട്ടുകര: സാംസ്കാരിക വേദിയുടെ പ്രകൃതിമിത്ര പുരസ്കാരം ഫാറൂഖ് ട്രെയിനിംഗ് കോളേജിന് സമർപ്പിച്ചു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് എം.എം.ഐ ഹാളിൽ നടന്ന ചടങ്ങിൽ രാമനാട്ടുകര നഗരസഭ ​ചെയർപേഴ്‌സൺ കല്ലട മുഹമ്മദലി പുരസ്കാരം ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി. മുഹമ്മദ് സലീം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ്,എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർക്ക് കൈമാറി. ഡോ. ഗോപി പുതുക്കോട് അദ്ധ്യക്ഷത വഹിച്ചു. കെ.പി നാസർ, റെമിന വെള്ളാശ്ശേരി, ടി.സി. ബാബുരാജൻ, ഡോ. പി.കെ. ബാലകൃഷ്ണൻ, ടി.പി. ശശിധരൻ, ഡോ. എം.പി. മോഹൻദാസ്, അഫീഫ് തറവട്ടത്ത്, സന നസ്രിൻ എന്നിവർ ​പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL