കുന്ദമംഗലം: 'നമ്മുടെ ഗ്രാമവും എ.ഐ സാക്ഷരതയിലേക്ക്' എന്ന മുദ്രാവാക്യവുമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് എൻജിനീയറിംഗ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന എ.ഐ സാക്ഷരതയജ്ഞം കുന്ദമംഗലത്ത് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കുന്ദമംഗലം രാജീവ് ഘർ ഓഡിറ്റോറിയത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സി.കെ ഫസീല അദ്ധ്യക്ഷത വഹിച്ചു.
വിനോദ് പടനിലം, സി.വി സംജിത്ത്, ഡോ. വി.കെ ഷാഹിർ, ധന്യ ബാബുരാജ്, ബബിത വിനോദ്, ഒ ഹുസൈൻ, രവീന്ദ്രൻ കുന്ദമംഗലം, ഒ ഗിരീഷ് കുമാർ, കെ.പി അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു. ഡോ.അമീദ ജുനൈന, കെ.പി അബ്ബാസ് ക്ലാസെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |