താമരശ്ശേരി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മർകസ് നോളജ് സിറ്റിയുടെ കമ്മ്യൂണിറ്റി ലീഡർമാർക്ക് ഇലക്ട്രിക് വാഹനങ്ങൾ കൈമാറി. പരിസരത്തെ 40 ഗ്രാമങ്ങളിലാണ് വില്ലേജ് എംപവർമെന്റ് പ്രോജക്ട് നടപ്പാക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വാഹനങ്ങളുടെ താക്കോൽ കൈമാറി. മർകസ് വൈസ് പ്രസിഡന്റ് മുഹമ്മദ് തുറാബ് അസ്സഖാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ് , ജാമിഉൽ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അഡ്വ. തൻവീർ ഉമർ, പ്രോജക്ട് ഹെഡ് യൂസുഫ് നൂറാനി, അബ്ദു മാനിപുരം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |