കുന്ദമംഗലം: മർകസ് ഹയർസെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്‌കീം സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ കാമ്പെയിൻ 'പുതുനാമ്പുകൾ' എം.എ റസാക്ക് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മർക്കസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. മർകസ് അക്കാഡമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ്, മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾഎം. മൂസക്കോയ, മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ഒ.സ്വാലിഹ്, പി.ടി.എ പ്രസിഡന്റ് കെ.കെ.ഷമീം, കെ അബ്ദുൽ കലാം എന്നിവർ പ്രസംഗിച്ചു. എസ് ശിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജി. അനീസ് മുഹമ്മദ് സ്വാഗതവും ആബിദ് റഹ്‌മാൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |