വടകര: മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റിന്റെ നേതൃത്വത്തിൽ അഴിയൂർ ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ കരോടി ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗപ്രതിരോധത്തിന്റെയും പൊതുശുചിത്വം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ടൗണിലെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കി മാലിന്യങ്ങൾ നീക്കം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബബിത്ത് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ റഫീഖ് എസ്.പി, സാജിദ് നെല്ലോളി, അഴിയൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ വിജിഷ ഗോപാലൻ രാജേഷ് അഴിയൂർ ,മുബാസ് കല്ലേരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |