വടകര: പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ പി. എൻ. പണിക്കർ അനുസ്മരണം, പുസ്തക അവലോകനം, ഉന്നത വിജയികൾക്ക് അനുമോദനം എന്നിവ സംഘടിപ്പിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ അനീഷ് കുമാർ എം.പി.അദ്ധ്യക്ഷനായി. ഡോ.അരുണിമ പുസ്തക അവലോകനം നടത്തി. പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർ ഉൾപ്പെടെ 54 പേർക്കുള്ള ഉപഹാരം ടി.കെ.അഷറഫ് വിതരണം ചെയ്തു. ശ്രീനിവാസൻ, കെ.വി. സത്യൻ, ഇ.നാരായണൻ, എൻ.രാധാകൃഷ്ണൻ , കെ.കെ. രാജേഷ്, ഷൈജു എം.കെ. പ്രസംഗിച്ചു. ശശിധരൻ കെ.കെ., കുഞ്ഞിരാമൻ കെ.കെ, ലിഷ ടി., ഹരിഷ്ണ കെ.സി., സജി പി.കെ., സതീഷ് കുമാർ ബി. നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |