കുറ്റ്യാടി: ലഹരി വിരുദ്ധ ദിനത്തിൽ പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ നടന്ന കൂട്ടയോട്ടം,ഫ്ലാഷ് മോബ്,മോണോ ലോക് പ്രദർശനവും ബോധവത്ക്കരണ ക്ലാസും പാറക്കൽ അബ്ദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി സി.ഐ എം.പി ഷാജി, പ്രിൻസിപ്പൽ ഡോ. സെഡ്.എ അൻവർ ഷമീം, ഷജിൽ കുമാർ (സിവിൽ എക്സയിസ് ഓഫീസർ) പി.ടി.എ പ്രസിഡന്റ് വി.കെ റഫീഖ്, മദർ പി.ടി.എ പ്രസിഡന്റ് സബിന മോഹൻ, ആർ.എം.ഒ ഡോ. പ്രജിത്ത്, രംഗീഷ് കടവത്ത്, പ്രധാനാദ്ധ്യാപിക കെ.സെലീന പ്രസംഗിച്ചു. ശേഷം വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |