കോഴിക്കോട്: പൾസ് പോളിയോ ഇമ്യൂണൈസേഷൻ്റെ ആദ്യദിനമായ ഇന്നലെ 1,63,495 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. ഇതിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ 857 കുട്ടികളും ഉൾപ്പെടും. ജില്ലയിൽ അഞ്ച് വയസിൽ താഴെയുള്ള 1,89,345 കുട്ടികളാണ് ഉള്ളത്. അതിൽ 86.35 ശതമാനം പേർക്കാണ് ആദ്യദിനം പോളിയോ തുള്ളിമരുന്ന് നൽകിയത്. തുള്ളിമരുന്ന് കൊടുക്കാൻ സാധിച്ചിട്ടില്ലാത്ത കുട്ടികൾക്ക് ഇന്നും നാളെയുമായി ആരോഗ്യപ്രവർത്തകർ വീടുകളിൽ എത്തി വാക്സിൻ നൽകും.
2187 സാധാരണ ബൂത്തുകളും 54 മൊബൈൽ ബൂത്തുകളും റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ 50 ട്രാൻസിറ്റ് ബൂത്തുകളും ആദ്യദിനം പ്രവർത്തിച്ചു. പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം. നാദാപുരം കല്ലാച്ചി ചീറോത്ത് എം.എൽ.പി സ്‌കൂളിൽ കെ.എം.അഭിജിത്ത് എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ് അദ്ധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി പി രാജേഷ് വിഷയാവതരണം നടത്തി. പൾസ് പോളിയോ പരിപാടിയുടെ സംസ്ഥാന നിരീക്ഷകൻ ഡോ. എൻ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ അഫ്‌സൽ ദിനാചരണ സന്ദേശം നൽകി. സഫീറ മൂന്നാംകുനി, ഡോ. നവ്യ ജെ തൈക്കാട്ടിൽ, ഷീമ വള്ളിൽ, അഡ്വ. കെ.എം രഘുനാഥ്, രമ മടപ്പള്ളി, വിജയലക്ഷ്മി
എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |