കൽപറ്റ: വയനാടൻ മാമ്പഴക്കാലം മഴയ്ക്കൊപ്പം പോയതോടെ വിപണിയിൽ ഇടംപിടിച്ച് മല്ലിക. കർണാടകയിൽ നിന്നെത്തുന്ന മല്ലിക മാമ്പഴത്തിന് ഇപ്പോൾ വൻ ഡിമാൻഡാണ്. മികച്ച രുചിയും പാകമായ പഴുപ്പും മാംസ കൂടുതലുമാണ് മല്ലികയുടെ ആകർഷണം.
സങ്കരയിനങ്ങളിൽ 'റാണി'
ഇന്ത്യൻ മാമ്പഴ ഇനങ്ങളായ 'നീലം', 'ദാശേരി' എന്നിവയുടെ സങ്കരയിനമാണ് മല്ലിക. 1971ൽ ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോ. രാംനാഥ് സിംഗിന്റെ നേതൃത്വത്തിലാണ് ഈ സവിശേഷ ഇനം മാങ്ങ വികസിപ്പിച്ചെടുത്തത്.
പ്രത്യേകതകൾ: നാരുകൾ തീരെയല്ലാത്ത മാംസളമാണ് മല്ലിക. കടും മഞ്ഞ അല്ലെങ്കിൽ ആകർഷകമായ ഓറഞ്ച് നിറത്തിലുള്ള ഉൾക്കാമ്പും തേൻമധുരവുമാണ് പ്രത്യേകത.
വിപണിയിൽ വൻ ഡിമാൻഡ്
ജില്ലയിലെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ മല്ലിക മാമ്പഴം തേടി വിപണികളിലേക്ക് എത്തുന്നുണ്ട്.
കിലോയ്ക്ക് 120 രൂപയാണ് വില. വില അൽപം കൂടുതലാണെങ്കിലും രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതിനാൽ ആവശ്യക്കാർ ഏറെയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
''മല്ലിക മാമ്പഴങ്ങൾ വിപണിയിൽ എത്തിയാൽ പെട്ടെന്ന് വിറ്റുപോകാറുണ്ട്. നാല് വർഷത്തോളമായി കാർണാടക തോട്ടങ്ങളിൽ നിന്ന് മാമ്പഴം എത്തിച്ച് വിൽപന നടത്തുകയാണ്. ചതവുകൾ വീഴാനുള്ള സാദ്ധ്യത കുറവായതിനാൽ ദീർഘദൂര ഗതാഗതത്തിലും നഷ്ടം വരാറില്ല. ''
ബാലകൃഷ്ണൻ കാരച്ചാൽ, മാമ്പഴ വ്യാപാരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |