കുറ്റ്യാടി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മദിനത്തിൽ കെ.പി.എസ്.ടി എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റി കുന്നുമ്മൽ ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ കുന്നുമ്മൽ ബി.ആർ.സിയിലെ കിടപ്പിലായ കുട്ടികൾക്കായി ഡയപ്പർ വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിൽ കുന്നുമ്മൽ ബിപിസി എം.ടി. പവിത്രനും പ്രയ്സി തോമസിനും ഡയപ്പർ കിറ്റ് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ഉപജില്ല പ്രസിഡന്റ് ടി. സുധീരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പി. രഞ്ജിത്ത് കുമാർ മുഖ്യാതിഥിയായി. ഏലിയാറ ആനന്ദൻ, എൻ.വി.ചന്ദ്രൻ, കെ. പ്രകാശൻ, ഇ.ഉഷ,വി.വിജേഷ്, പി.പി.ദിനേശൻ, അഖിൽ ഹരികൃഷ്ണൻ, ടി.വി.രാഹുൽ , പി.സാജിദ്, ജി.കെ.വരുൺ കുമാർ, സുധീർ അരൂർ,നിധിൻ മുരളി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |