SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

ആത്മഹത്യാ പ്രതിരോധ ദിനം

photo
നന്തി ശ്രീ സത്യസായി വിമൻസ് കോളേജ് ശ്രീശൈലത്തിൽ എ. കെ. ശ്രേയ ക്ലാസ്സ ടുക്കുന്നു

കൊയിലാണ്ടി: നന്തി ശ്രീ സത്യസായി വിമൻസ് കോളേജ് വിമൻസ് ഡെവലപ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ശ്രീശൈലത്തിൽ ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വി.എസ്.അനിത ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് കൗൺസിലറും മെന്റൽ ഹെൽത്ത് പ്രൊഫഷണലുമായ ശ്രേയ എ.കെ ആത്മഹത്യാ പ്രതിരോധ ബോധവത്കരണ ക്ലാസെടുത്തു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, പരസ്പരം പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത, ബുദ്ധിമുട്ടുകൾ നേരിടുന്നവരോട് കരുതലോടെയും സഹാനുഭൂതിയോടെയും പെരുമാറേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം നൽകി. വിദ്യാർത്ഥികളിൽ മാനസികാരോഗ്യ അവബോധം വളർത്തുകയും കൂടുതൽ കരുതലും പിന്തുണയും നിറഞ്ഞ ഒരു സമൂഹം രൂപപ്പെടുത്തുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. അസി. പ്രൊഫസർ ശ്രുതി. കെ സ്വാഗതവും അസി. പ്രൊഫസർ അനുശ്രീ.ബി.എസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL