കോഴിക്കോട്: വടകര കോളേജ് ഓഫ് എൻജിനിയറിംഗ് ബിരുദദാനം 'പ്രയാൺ 26' ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ രാവിലെ 10.30ന് വിദ്യാർഥികളുടെ രജിസ്‌ട്രേഷനോടെ തുടക്കമാകും. 1.15ന് വിദ്യാർഥികളുടെ ഘോഷയാത്രയും നടക്കും. ഉച്ചയ്ക്ക് രണ്ടിന് ബിരുദദാനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ വിശിഷ്ടാതിഥിയാകും. എം.എൽ.എമാരായ പാറക്കൽ അബ്ദുല്ല, കെ.കെ രമ, കോഴിക്കോട് റൂറൽ പൊലീസ് മേധാവി മെറിൻ ജോസഫ്, കോളേജ് ബി.ഒ.ജി ചെയർമാൻ ഡോ.കെ.ജി ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. 225 കുട്ടികളാണ് ബിരുദം സ്വീകരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ലാൽജി സിറിയക്ക്, പി.പ്രിയങ്ക, ടി.ഷിബിലി, ടി. രോഹിത് റാം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |