കൊയിലാണ്ടി: വലിയമലയിൽ ശ്മശാനവും എ.ബി.സി സെന്ററും സ്ഥാപിക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ വലിയമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്തേക്ക് സമര പ്രഖ്യാപന ജനകീയ മാർച്ച് നടത്തി. സമരസമിതി കോ ഓർഡിനേറ്റർ എ. എം. അഖിൽകുമാർ ഉദ്ഘാടനം ചെയ്തു. അഭീഷ് ലാൽ വികെ അദ്ധ്യക്ഷത വഹിച്ചു. എ എം സ് മിത പി എം വേലായുധൻ എന്നിവർ പ്രസംഗിച്ചു. പ്രദീപ് ബാബു. കെ വി സ്വാഗതം പറഞ്ഞു . സജീവൻ കെ വി, മോഹനൻ പയർവീട്ടിൽ, ബിജുരാജ്. കെ . വി ആൻസി പ്രദീപ് , ഷീബ. ഷാജി വെള്ളരിക്കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി. മാർച്ച് പദ്ധതി പ്രദേശത്ത് പൊലീസ് തടഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |