രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾക്കും സംരംഭകർക്കുമായി ആദായ നികുതി പഠന ക്ലാസ് സംഘടിപ്പിച്ചു. മണ്ഡലം ട്രഷറർ പി. എം. അജ്മൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ട്രഷറർ കെ. കെ. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ആദായ നികുതിയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങളും ചട്ടങ്ങളും, വ്യാപാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, നികുതി സമർപ്പണവുമായി ബന്ധപ്പെട്ട സംശയങ്ങളും ക്ലാസിൽ വിശദമായി അവതരിപ്പിച്ചു. പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റ് എം വിപിൻ രാജ് ക്ലാസ് നയിച്ചു, മണ്ഡലം സെക്രട്ടറി ഒ കെ. മൻസൂർ,സി. സന്തോഷ് കുമാർ, സിദ്ധീഖ് മച്ചിങ്ങൽ, സി. ദേവൻ, അബ്ദുൽ റസാഖ് അനക്കച്ചേരി, നിയാസ് ബാവൂസ്, സി. പി. അജയ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |