കുന്ദമംഗലം : ദേശീയ പാതയോരത്തും വ്യാപാര സ്ഥാപനങ്ങൾക്ക് സമീപവും സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന തെരുവ് കച്ചവടം നിർത്തലാക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ .ആർ .എഫ് .എ ) ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. കെ. ആർ .എഫ്. എ ജില്ലാ പ്രസിഡന്റ് എ കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ ഗെയിംസ് റസ്‌ലിംഗ് മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ കുറ്റ്യാടി മണ്ഡലം കെ. ആർ. എഫ് .എ ട്രഷറർ അയ്യൂബിന്റെ മകൻ നെബ്ഹാനെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |