SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

കണ്ണൂർ മഖ്ന മുത്തങ്ങയിലെ കൂട്ടിൽ

makna
ആറളത്ത് നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ മഖ്ന

സുൽത്താൻബത്തേരി: കണ്ണൂർ ആറളത്തു നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കണ്ണൂർ മഖ്ന (കെ. എം വൺ) (വലിയ മോഴ) കാട്ടാനയെ മുത്തങ്ങ ആന ക്യാമ്പിലെത്തിച്ചു. കുങ്കിയാനകളടക്കമുള്ള വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ നാലരയോടെയാണ് ആനയെ ലോറി ആംബുലൻസിൽ മുത്തങ്ങയിൽ എത്തിച്ചത്. തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ആനയ്ക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം രാവിലെ 6:30ഓടെ മുത്തങ്ങയിൽ പ്രത്യേകമായി സജ്ജീകരിച്ച ആനകൊട്ടിലേക്ക് സുരക്ഷിതമായി കയറ്റുകയായിരുന്നു.
ആറളത്ത് വെച്ച് മയക്കുവെടി വെച്ച സമയത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ ആനയുടെ ഇടത് കണ്ണിന് കാഴ്ചക്കുറവുള്ളതായും, തുമ്പിക്കൈയിലും വലത് മുൻകാലിലും പഴയ മുറിവുകൾ ഉള്ളതായും കണ്ടെത്തിയിരുന്നു. ഈ മുറിവുകൾ ഭേദമാക്കുന്നതിനുള്ള വിദഗ്ദ്ധ തുടർചികിത്സകൾ വരും ദിവസങ്ങളിൽ നൽകും. ആന ഇപ്പോൾ വെറ്ററിനറി സംഘത്തിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നിരീക്ഷണത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL