കുന്ദമംഗലം: ഫോക് ആർട്‌സ് സ്‌റ്റുഡൻസ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് ഇൻ ഫോക്ക് സോങ്ങ് ഏകവത്സര കോഴ്‌സ് ഉദ്ഘാടനവും ശില്പശാലയും സംഘടിപ്പിച്ചു. കിർത്താർഡ്‌സ് ഡെ. ഡയറക്ടർ ഡോ. കെ.എസ് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി രശ്‌മി പ്രേമലത മുഖ്യാതിഥിയായി. ഒ.ടി.വി ചൂലൂർ അദ്ധ്യക്ഷത വഹിച്ചു. അഷറഫ് കുരുവട്ടൂർ, വാസു മങ്കര, സുബ്രഹ്‌മണ്യൻ മഠത്തിൽ എന്നിവർ പ്രസംഗിച്ചു. ബാബു അടുവാട് സ്വാഗതവും മണിരാജ് പൂനൂർ നന്ദിയും പറഞ്ഞു. ശിൽപ്പശാലയിൽ നാടൻ പാട്ടും വായ്ത്താരികളും എന്ന വിഷയത്തിൽ ഫോക് ലോർ അവാർഡ് ജേതാവ് ചേളന്നൂർ പ്രേമൻ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |