മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് - കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സ്വച്ഛതാ ഹി സേവ - കൈയോട് കൈ - 2026 കാമ്പെയിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ മെഗാ ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിൽ വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ജസ്‌ല കൊമ്മലേരി, അനൂജ കെ.കെ, ലിജീഷ് എൻ, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി രമേശൻ എൻ.എം, ശ്രേയസ് ബാലകൃഷ്ണൻ, കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് എ.എം, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സൽനലാൽ എന്നിവർ പ്രസംഗിച്ചു. ടൗൺ വാർഡ് മെമ്പർ ജാഫർ വി.പി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |