മലപ്പുറം: ബി.ജെ.പി മെമ്പർഷിപ്പ് കാമ്പെയിന്റെ ജില്ലാതല ഉദ്ഘാടനം സിനിമ, സീരിയൽ താരം കല്യാണി അമ്മ ഓൺലൈൻ വഴി അംഗത്വം സ്വീകരിച്ചു നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഷാൾ അണിയിച്ച് കല്യാണി അമ്മയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. മേഖല പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ സുരേന്ദ്രൻ, ജില്ലാ ഭാരവാഹികളായ ബി.രതീഷ്, രശ്മിൽനാഥ്, കെ.സി.വേലായുധൻ, എൻ.അനിൽകുമാർ, കെ.പി. ബാബുരാജ്, പി.സുബ്രഹ്മണ്യൻ, എ.ദിനേശൻ, മോർച്ച നേതാക്കളായ അജി തോമസ്, കള്ളിയത്ത് സത്താർ ഹാജി, കമറുന്നീസ കാടാമ്പുഴ, നറുകര ഗോപി, വി.ഗീത, കാർത്തിക ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |