SignIn
Kerala Kaumudi Online
Saturday, 24 October 2026 5.50 PM IST

പച്ചക്കറിച്ചന്തയ്ക്ക് തുടക്കം

fffff

വണ്ടൂർ : ഓണത്തോട് അനുബന്ധിച്ച് വണ്ടൂർ കൃഷിഭവന്റെ നേതൃത്വത്തിലുള്ള പച്ചക്കറി ചന്തയ്ക്ക് അങ്ങാടിയിൽ തുടക്കം. മഞ്ചേരി റോഡിൽ പഴയ പഞ്ചായത്ത് ഓഫീസ് പരിസരത്ത് തുടക്കമായ കർഷകചന്ത ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഹസ്‌കർ ഉദ്ഘാടനം ചെയ്തു. 30 ഇനം പച്ചക്കറികൾ പൊതു വിപണി അപേക്ഷിച്ച് 30 ശതമാനം വിലക്കുറവിലാണ് വിൽപ്പന. കിലോയ്ക്ക് 42 രൂപ നിരക്കിലാണ് നേന്ത്രപ്പഴം വിൽപ്പന. ചേന കിലോയ്ക്ക് 40 രൂപ, വെളുത്തുള്ളി 330 രൂപ, ചെറിയുള്ളി 67, ക്യാരറ്റ് 75, പയർ 58 എന്നിങ്ങനെയാണ് ഒരു കിലോയുടെ വില. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പട്ടിക്കാടൻ സിദ്ദീഖ്, എ.ഡി.എ ടി. നജ്മുദ്ധീൻ , വണ്ടൂർ കൃഷി ഓഫീസർ ടി. ഉമ്മർകോയ തുടങ്ങിയവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, VEG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL