തിരൂർ: എം.ഇ.എസ് സെൻട്രൽ സ്കൂളിലെ ജീവകാരുണ്യ പദ്ധതിയായ വി ഫോർ യു പുറത്തൂർ പടിഞ്ഞാറേക്കര ജി.യു.പി സ്കൂളിൽ സൈക്കിൾ ക്ളബ്ബിലേക്ക് പുതുവർഷ സമ്മാനമായി സൈക്കിളുകൾ നൽകി. സ്കൂളിനുവേണ്ടി പി.ടി.എ പ്രസിഡന്റ് കെ.പി. ബാദുഷ സൈക്കിളുകൾ ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ വി.എം. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായ പരിപാടിയിൽ സൈക്കിളുകൾ കൈമാറി. പുതുവത്സര മധുര വിതരണത്തിന് മുജീബ് റഹ്മാൻ നേതൃത്വം നൽകി. ആവശ്യമെങ്കിൽ ഇനിയും സൈക്കിളുകൾ നൽകുമെന്ന് വി ഫോർ യു സംഘം അറിയിച്ചു. മിനി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |