വണ്ടൂർ : പോരൂർ ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ, പുതുവത്സര ദിനാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത് ഹാളിൽ നടന്ന ആഘോഷ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.പി. സക്കീന അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പ്രസിഡന്റ് കേക്ക് മുറിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ വി. മുഹമ്മദ് റാഷിദ് , പി.കെ. ഭാഗ്യലക്ഷ്മി , പഞ്ചായത്ത് മെമ്പർമാരായ പി. സുലൈഖ, പി.മുഹമ്മദ് അൻവർ, കെ. ഷിബികുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.റോഷിൻ കോശി , സാക്ഷരത കോ ഓർഡിനേറ്റർ ഇ. സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |