തിരൂർ : തങ്ങളുടെ പിഞ്ചോമനകൾ പഠിക്കുന്ന സർക്കാർ വിദ്യാലയത്തിന്റെ പുരോഗതിക്കുവേണ്ടി അമ്മമാർ കൈകോർത്തു. പി.ടി.എ. ഫണ്ട് സ്വരൂപിക്കാനായാണ് ഇരിങ്ങാവൂർ ജി.എം.എൽ.പി സ്കൂളിലെ മാതൃസമിതി അംഗങ്ങൾ ചേർന്ന് അച്ചാർ തയ്യാറാക്കിയത്. തയ്യാറാക്കിയ അച്ചാറുകൾ അമ്മമാർ തന്നെ ഒരു ബോട്ടിലിന് 50 രൂപ നിരക്കിൽ നാട്ടിൽ വിറ്റഴിക്കും. ഇങ്ങനെ സ്വരൂപിക്കുന്ന സംഖ്യ സ്കൂളിന്റെ തനതു പ്രവർത്തനങ്ങൾക്ക് ഉപയോഗ യോഗ്യമാക്കും.
കൺവീനർ സീനത്തിൽ നിന്നും അച്ചാർ വാങ്ങിക്കൊണ്ട് ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി ഉദ്ഘാടനം ചെയ്തു. എസ്.എം.സി അംഗം സീനത്ത്, വാർഡ് മെമ്പർ മൻസൂർ, എസ്.എം.സി ചെയർമാൻ കെ.പി. ഹംസ, എം.ടി.എ പ്രസിഡന്റ് റഹീന, എൻ.പി. ഹംസ ഹാജി, സലാം, സ്വപ്ന, ബുഷ്റ, ഫസീല, മോളി, ഹാഷിറ, സഫുവാനത്ത് തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |